യുവരാജ് സിങും ദാദയും

രണ്ടായിരത്തിലെ ഇന്ത്യൻ ക്രിക്കറ്റ് ടീം….

ചാംബ്യൻസ് ട്രോഫി ക്രിക്കറ്റിന് വേണ്ടി ഇന്ത്യയില്‍ നിന്നും കെനിയ യിലെ നെയ്റോബി വരെ എത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ എനിക്കറിയാം. അന്ന് കോയയിൽ മുങ്ങിക്കുളിച്ച് കൊണ്ടിരിക്കുകയായിരുന്നു ഇന്ത്യൻ ടീം. അനായാസമായി ടീം മാച്ചിന് വേണ്ടി പുറപ്പെടുന്പോൾ ഗാംഗുലിയായിരുന്നു ക്യാപ്റ്റന്‍. തട്ടിക്കൂട്ടി ഉണ്ടാക്കിയ ടീം ആയത് കൊണ്ട്‌ അത്ര വലിയ പ്രതീക്ഷയൊന്നും ആർക്കുമുണ്ടായില്ല. പക്ഷേ ആ ടീം വർക്കിന് വലിയ പാഠം നൽകാൻ ദാദക്കായി.
സഹീറർ ഖാനും യുവരാജ് സിംഗും. ഇരുവരും യുവ താരങ്ങളാണ്. അതുകൊണ്ട്‌ തന്നെ ദാദയുടെ കണ്ണുകൾ അവരിലേക്ക് മാത്രം ചുരുങ്ങാൻ തുടങ്ങി. കെനിയയിലെത്തി, ടീമിന് വേണ്ട നിര്‍ദേശങ്ങളൊക്കെ കൊടുത്തു നല്ലവണ്ണം വിശ്രമിക്കാന്‍ കല്പിച്ച് എല്ലാവരെയും റൂമിലേക്ക് പറഞ്ഞയച്ചു.

ദാദക്കറിയാം യുവരാജ് എന്തായാലും അടുത്തുള്ള പബ്ബ് തിരഞ്ഞ് പിടിച്ച് ഉല്ലാസത്തിന് പോകും. അതുകൊണ്ട്‌ തന്നെ ദാദാ ആദ്യം സെക്യൂരിറ്റി ചേട്ടന്റെ അടുത്ത് ചെന്നു പറഞ്ഞു.. ഒരു ഉപകാരം ചെയ്യണം, ഇങ്ങനെയൊക്കെ ശരീര പ്രകൃതി ഉള്ള ഒരാൾ ഇതിലൂടെ കടന്ന് പോകാൻ അനുവദിക്കരുത്. അപ്പൊ സ്വാഭാവികമായും സെക്യൂരിറ്റി ദാദയോട് പറഞ്ഞു എനിക്ക് എല്ലാവരെയും നോക്കാനുള്ള കടമയുണ്ട് ഞാനെന്ത് ചെയ്യും
ദാദ പറഞ്ഞു. ശ്രദ്ധിച്ച മതി

രാത്രിയായപ്പോൾ ദാദ യുവരാജിന്റെ വാതില്‍ മുട്ടി, ഒരു പ്രതികരണവും ഇല്ല..

ദാദക്ക് ഉറപ്പായിരുന്നു അവന്‍ മുങ്ങി കാണും.. നേരെ സെക്യൂരിറ്റി ചേട്ടന്റെ അടുത്ത് ചെന്ന് ചോദിച്ചു.
സെക്യൂരിറ്റി പറഞ്ഞു: പോയെന്ന് തോന്നുന്നു..
അപ്പോൾ ദാദ അയാളോട് അടുത്തുള്ള പബ്ബ് സ്റ്റേഷന്റെ ലിസ്റ്റ് തയാറാക്കി വേഗം പുറപ്പെട്ടു, നാലോ അഞ്ചോ പബ്ബിലെത്തുന്പോൾ യുവരാജിനെ പൊക്കി. ചില്ലായിട്ട് കളിച്ച് കൊണ്ടിരിക്കുന്നു. അവന്റെ ദേഹത്ത് തട്ടി മെല്ലെ പറഞ്ഞു ഇതും കുടിച്ച് നമുക്ക് പോകാം.

അങ്ങനെ പിറ്റേ ദിവസം കളി തുടങ്ങി. ഓസ്ട്രേലിയ നല്ല ഫോമിലാണ്. സച്ചിനും ദാദയുമൊക്കെ ആദ്യം തന്നെ പുറത്തായി. ആ കളിയില്‍ ഏറ്റവും കൂടുതൽ റണ്ണ് സ്കോർ ചെയത് മാൻ ഓഫ് ദി മാച്ച് ആയത് യുവരാജ് ആയിരുന്നു.

(story from Joseph annamkuty jose)

ട്രാൻസ്‌(ജെൻഡർ) മനുഷ്യരാണ്

The colourful rainbow in the dull sky
Let’s make a law that gay people can have birthdays, but straight people get more cake–you know, to send the right message to kids.
Bill Maher,

ബിൽ മഹേർ,
മുകളിൽ ഉദ്ധരിച്ചത് പോലെ, ഇവിടെ സ്വവർഗ വിവാഹവും സ്വവർഗ പ്രണയവും ഒരു കുറ്റകൃത്യമോ ശാപമോ ആയി കാണപ്പെടുന്ന ഒരു സമൂഹമുണ്ട്. എന്നാൽ ഈ 21-ാം നൂറ്റാണ്ടിൽ, എൽ‌ജിബിടിക്യു കമ്മ്യൂണിറ്റിയോടുള്ള സമീപനത്തിൽ വലിയ മാറ്റമുണ്ട്. Lgbtiq ന്റെ വിപുലീകരണം ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്‌ജെൻഡർ, ഇന്റർസെക്സ്, ക്വിയർ എന്നിവയാണ്. കഴിഞ്ഞ ദശകം വരെ, രണ്ട് ലൈംഗികതയോ ദിശാബോധമോ ലൈംഗികതയോ മാത്രമേയുള്ളൂ എന്ന് വിശ്വസിക്കുന്ന ഒരു സമൂഹം ഉണ്ടായിരുന്നു. എന്നാൽ ഇത് ഇപ്പോൾ മാറി, ആളുകൾ ആരംഭിക്കുന്നത് ലോകത്ത് നിരവധി ലൈംഗിക ആഭിമുഖ്യം ഉള്ള ആളുകളുണ്ട്. അവർ ഒരേ മനുഷ്യാവകാശമുള്ള ആളുകളാണ്.
LGBTQ കമ്മ്യൂണിറ്റി ലോകമെമ്പാടുമുള്ള സമത്വത്തിനായി പോരാടാൻ തുടങ്ങുന്നു. നിരവധി ചലനങ്ങൾ ഉണ്ട്, ഉദാഹരണത്തിന്, 60 കളും 70 കളും എൽജിബിടിക്യു വലത് പോരാട്ടങ്ങളുടെ വ്യാപനമാണ് ആരംഭിച്ചത്. അറുപതുകളിലെ പുതിയ സാമൂഹിക പ്രസ്ഥാനങ്ങളായ യുഎസിലെ ബ്ലാക്ക് പവർ, വിയറ്റ്നാം വിരുദ്ധ യുദ്ധ പ്രസ്ഥാനങ്ങൾ, 1968 മെയ് ഫ്രാൻസിലെ കലാപം, പാശ്ചാത്യ ലോകത്തെമ്പാടുമുള്ള വിമൻസ് ലിബറേഷൻ എന്നിവ നിരവധി എൽജിബിടി പ്രവർത്തകരെ കൂടുതൽ സമൂലമാക്കാനും ഗേ ലിബറേഷൻ ദശകത്തിന്റെ അവസാനത്തിൽ പ്രസ്ഥാനം ഉയർന്നുവന്നു. 1969 ലെ സ്റ്റോൺ‌വാൾ കലാപമാണ് ന്യൂയോർക്കിലെ ഒരു ബാറിൽ സ്വവർഗ്ഗാനുരാഗികൾ, ലെസ്ബിയൻ, ഡ്രാഗ് രാജ്ഞികൾ എന്നിവരുടെ ഒരു സംഘം പോലീസ് റെയ്ഡിനെ എതിർത്തത്.
1970 ൽ ന്യൂയോർക്ക് സിറ്റിയിൽ നടന്ന മാർച്ചിനെ ഏകോപിപ്പിക്കുന്നതിനുള്ള പ്രവർത്തനത്തിന് ബൈസെക്ഷ്വൽ ആക്ടിവിസ്റ്റ് ബ്രെൻഡ ഹോവാർഡ് “അഭിമാനത്തിന്റെ മാതാവ്” എന്നറിയപ്പെടുന്നു. ഒരാഴ്ച നീണ്ടുനിന്ന ആശയം അവർ ആവിഷ്കരിച്ചു. പ്രൈഡ് ഡേയ്‌ക്ക് ചുറ്റുമുള്ള സംഭവങ്ങളുടെ പരമ്പര, ഇത് എല്ലാ ജൂണിലും ലോകമെമ്പാടും നടക്കുന്ന വാർഷിക എൽജിബിടി പ്രൈഡ് ആഘോഷങ്ങളുടെ ഉത്ഭവമായി മാറി.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി, എൽജിബിടിക്യു ആളുകൾക്ക് തുല്യ അവകാശങ്ങൾ നേടുന്നതിൽ അവിശ്വസനീയമായ മുന്നേറ്റങ്ങൾ നടക്കുന്നു. ഇരുപതാം നൂറ്റാണ്ടിൽ എൽജിബിടിക്യു അവകാശ ഗ്രൂപ്പുകൾ സൃഷ്ടിച്ച അവിശ്വസനീയമായ ആക്കം കൂട്ടുന്നതിന്റെ ഫലമാണ് ഈ സമീപകാല മുന്നേറ്റങ്ങൾ.

എന്നിരുന്നാലും, എൽ‌ജി‌ടി‌ബി‌ക്യു സമൂഹം എതിർപ്പ് അവഗണിച്ച് അവരുടെ ആഘോഷം നിര്‍ത്തുകയും ചെയ്യുന്നില്ല. സ്വീകാര്യത പൂർത്തീകരിക്കാനും അന്തസ്സോടെ ജീവിക്കാനുമുള്ള വഴി അവർ സ്വയം തയ്യാറെടുക്കുകയാണ്.
എൽജിബിടി) കേരളത്തിലെ ആളുകൾ നിയമപരവും സാമൂഹികവുമായ ബുദ്ധിമുട്ടുകൾ നേരിടുന്നു. എന്നിരുന്നാലും, ഇന്ത്യയിലെ എൽജിബിടി പ്രശ്‌നങ്ങളിൽ കേരളം മുൻപന്തിയിലാണ്. ഭിന്നലിംഗക്കാർക്കായി ഒരു ക്ഷേമ നയം സ്ഥാപിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനങ്ങളിലൊന്നായി ഇത് മാറി, 2016 ൽ സർക്കാർ ആശുപത്രികളിലൂടെ ലൈംഗിക പുനർനിയമനം ശസ്ത്രക്രിയ ആരംഭിച്ചു.

നവ്‌തേജ് സിംഗ് ജോഹർ വി. യൂണിയൻ ഓഫ് ഇന്ത്യയിൽ സുപ്രീം കോടതി വിധി വന്നതിനെത്തുടർന്ന് 2018 മുതൽ സ്വവർഗ ലൈംഗിക പ്രവർത്തനം നിയമപരമാണ്. കൂടാതെ, കൊച്ചി, തിരുവനന്തപുരം എന്നിവയുൾപ്പെടെ നിരവധി എൽജിബിടിയുമായി ബന്ധപ്പെട്ട പരിപാടികൾ കേരളത്തിലുടനീളം നടന്നിട്ടുണ്ട്.

സ്വവർഗരതിയുടെ ക്രിമിനലൈസേഷൻ അവലോകനം ചെയ്യാൻ 2016 ഫെബ്രുവരി 2 ന് സുപ്രീം കോടതി തീരുമാനിച്ചു. 2018 സെപ്റ്റംബർ 6 ന് സുപ്രീംകോടതി 377-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമെന്ന് ഏകകണ്ഠമായി പ്രഖ്യാപിച്ചു, ഇത് സ്വയംഭരണത്തിന്റെയും അടുപ്പത്തിന്റെയും സ്വത്വത്തിന്റെയും മൗലികാവകാശങ്ങൾ ലംഘിക്കുന്നതായി വിധിച്ചു. കേരളം ഉൾപ്പെടെ ഇന്ത്യയിൽ സ്വവർഗരതി നിയമവിധേയമാക്കുന്നു.

സ്വവർഗ ബന്ധങ്ങളുടെ അംഗീകാരം

സ്വവർഗ വിവാഹം ഇന്ത്യയിൽ അംഗീകരിക്കപ്പെടുകയോ നടത്തുകയോ ചെയ്യുന്നില്ല. എന്നിരുന്നാലും, അടുത്ത കാലത്തായി, കേരളത്തിലും പൊതുവേ ഇന്ത്യയിലും അത്തരം അംഗീകാരത്തിനായി വാദിക്കുന്ന പ്രസ്ഥാനങ്ങൾ ഉയർന്നുവന്നിട്ടുണ്ട്.

ലിംഗമാറ്റ അവകാശങ്ങൾ

ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ വിവേചനത്തിൽ നിന്നും സമത്വത്തിനുള്ള അവകാശത്തിൽ നിന്നും സ്ഥിരീകരിക്കുന്ന നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി വി. യൂണിയൻ ഓഫ് ഇന്ത്യയുടെ കേസിൽ “മൂന്നാം ലിംഗഭേദം” അംഗീകരിക്കാൻ 2014 ൽ ഇന്ത്യൻ സുപ്രീം കോടതി വിധി പ്രസ്താവിച്ചു. 2015 ൽ സർക്കാർ ട്രാൻസ്‌ജെൻഡർ നയം അവതരിപ്പിച്ച കേരളമാണ് ഈ വിധി നടപ്പാക്കിയത്. ട്രാൻസ്‌ജെൻഡർ സമുദായത്തിൽപ്പെട്ട ആളുകൾക്ക് “പുരുഷൻ”, “പെൺ” അല്ലെങ്കിൽ “ടിജി” (മൂന്നാം ലിംഗഭേദം) എന്ന് തിരിച്ചറിയാനുള്ള അവകാശത്തെ ഈ നയം അഭിസംബോധന ചെയ്യുന്നു. സാമൂഹികവും സാമ്പത്തികവുമായ വിഭവങ്ങൾക്ക് തുല്യമായ പ്രവേശനം നൽകിക്കൊണ്ട്, നിയമപ്രകാരം തുല്യ പരിഗണനയ്ക്കുള്ള അവകാശം, ജീവിക്കാനുള്ള അവകാശം, സ്വാതന്ത്ര്യം, നീതി, ലൈംഗികതയെ അടിസ്ഥാനമാക്കിയുള്ള വിവേചനരഹിതമായ അവകാശം എന്നിവ പരിരക്ഷിക്കുന്നതിലൂടെ സമൂഹത്തെ സംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളുണ്ട്.

ഭിന്നലിംഗക്കാരുടെ അവകാശങ്ങളിൽ കേരളം മുൻപന്തിയിലാണ്. 2016 ൽ സംസ്ഥാന സർക്കാർ സർക്കാർ ആശുപത്രികളിൽ ലൈംഗിക പുനർനിയമനം ശസ്ത്രക്രിയകൾ ആരംഭിച്ചു. ട്രാൻസ്ജെൻഡർമാർക്കായി തൊഴിൽ, നൈപുണ്യ പരിശീലന പരിപാടികൾക്കായി 2016 ൽ കണ്ണൂർ ജില്ല ബജറ്റിന്റെ ഒരു ഭാഗം അനുവദിച്ചു.

ലിംഗസമത്വം, എൽജിബിടി പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നയങ്ങൾക്കായി സമർപ്പിക്കപ്പെട്ട ഒരു സ്ഥാപനമായി 2016 ഫെബ്രുവരിയിൽ പ്രസിഡന്റ് പ്രണബ് മുഖർജി കോഴിക്കോട് “ജെൻഡർ പാർക്ക്” തുറന്നു.2016 ൽ കൊച്ചി നഗരത്തിൽ ആദ്യത്തെ ട്രാൻസ്‌ജെൻഡർ സ്‌കൂൾ ആരംഭിച്ചു. പത്ത്, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾക്ക് വിദ്യാർത്ഥികളെ സജ്ജമാക്കുകയും തൊഴിൽ നൈപുണ്യ പരിശീലനം നൽകുകയും ചെയ്തു. 25-50 വയസ്സിനിടയിലുള്ള 10 ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥികളെ സ്‌കൂൾ സ്വാഗതം ചെയ്തു. ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് വിജയരാജ മല്ലിക പറഞ്ഞു, “ട്രാൻസ്‌ജെൻഡർമാരെ യോഗ്യരാക്കുക എന്നതാണ് സ്‌കൂൾ ലക്ഷ്യമിടുന്നത്

Translation from

Adarsh goutham.

Transgender protest from caa act

സര്‍വ്വകലാശാലയിലേക്കോരു ട്രെയിൻ യാത്ര

കോഴിക്കോടേക്ക്

ഒറ്റക്ക് യാത്ര ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നാണ് പറയാറ്. ഇപ്പഴും അങ്ങനെ തന്നെയാണ്‌. പക്ഷേ പേടിച്ചും പഠിക്കാനുള്ള ഇഷ്ടം കൊണ്ടും ഞാന്‍ ഒരു യാത്ര പ്ലാൻ ചെയതു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലേക്ക്, പഠിക്കുന്നിടത്ത് നല്ല സപ്പോര്‍ട്ട് കിട്ടിയത് കൊണ്ട്‌ ഒന്നും പേടിക്കാനില്ല. സലീം ഉസ്താദും ഫായിസ് ഉസ്താദും ചേര്‍ന്നുള്ള കൂട്ടുകെട്ടിലായിരുന്നു യാത്ര സാധ്യമായത്.
എന്തിനാണ് പോയതെന്ന് നിങ്ങള്‍ക്ക് പിടികിട്ടിയോ? ചെറുതായിട്ട് എഴുത്തിനോട് ഇഷ്ടം ഉണ്ടായിരുന്നു. അതോണ്ട് എഴുതി പഠിക്കാനാണ് യാത്ര. വീട്ടില്‍ ചെന്ന് കാര്യം അവതരിപ്പിക്കുന്നതിന് മുമ്പേ ഉമ്മ നോ മൂളി. ഒരു വിധം പറഞ്ഞൊപ്പിച്ചത് ഇക്കാക്ക് കൂടിയത് കൊണ്ടാണ്‌. എത്ര വലുതായാലും ഉമ്മാക്ക് നമ്മൾ ചെറുതല്ലേ.. അങ്ങനെ ഒരു സുപ്രഭാതത്തില്‍ ഞാനും ഇക്കാക്കയും ചേര്‍ന്ന് റെയില്‍വേയിലേക്ക് വിട്ടു. ട്രെയിൻ അത്ര വലിയ പരിചയമൊന്നുമില്ല. ചെറുപ്പത്തില്‍ ഉപ്പയോടൊപ്പം ഉള്ളാളത്തേക്ക് പോയ അനുഭവം മാത്രം.
ഗാഡീ നമ്പര്‍ ഏക്, ദോ,…. ഇത് കേട്ടില്ലെങ്കിൽ പിന്നെന്ത് രസം. കണ്ണൂര്‍ വിട്ട് ട്രെയിൻ യാത്ര തുടങ്ങി. കാഴ്ചകള്‍ കാണാന്‍ നില്‍ക്കാതെ രാവിലെ എഴുന്നേറ്റ ദേഷ്യം ഞാന്‍ ഉറങ്ങി തീര്‍ത്തു. “കാപ്പി കാപ്പി” വൈറ്ററിന്റെ ഒച്ച കേട്ടാണ് ഞെട്ടിയത്. ഇക്കാക്ക അടുത്തുണ്ടായത് കൊണ്ട്‌ ഒന്നും പേടിക്കാനില്ല. അവിടെ നിന്ന് ഇക്കാക്ക അധ്യാപകനായി. എടാ ഞാന്‍ വീട്ടില്‍ നിന്നിറങ്ങിയാല്‍ വീടെത്താതെ ഉറങ്ങാറില്ല. ഇക്കാക്ക പൊതുവേ യാത്ര ചെയ്യുന്നത് ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ട്.
അതിന്റെ അനുഭവമാണ് എനിക്ക് കൈമാറിയത്. എന്തൊക്കെയോ ഇക്കാക്ക ആ യാത്രയില്‍ പറഞ്ഞ്‌ തന്നിട്ടുണ്ട്. അതിൽ പകുതിയും വീട്ടുകാര്യവും ഇക്കാക്കയുടെ ഹിഡൻ സ്റ്റോറികളുമാണ്. കോഴിക്കോട് എത്തിയാല്‍ വഴി പറഞ്ഞുതരാൻ ഗൂഗിൾ അമ്മായിയെ ആശ്രയിക്കേണ്ടി വന്നില്ല. നമുക്ക് ഒരു പുതിയ സി. എച്ചുണ്ട്. മൂപ്പര് നമ്മുടെ ഉസ്താദാ.. മൂപ്പരാണ് നമ്മുടെ വഴിയും വിളക്കും.
അങ്ങനെ റെയില്‍വേയിൽ നിന്ന് സ്റ്റാന്‍ഡിലേക്ക് പോകുന്ന പച്ച ബസിൽ കയറി. അവിടെ നിന്നും ഇക്കാക്ക പോയി.
ബാക്കി ഞാന്‍ തനിച്ച് പോകണമെന്ന്.. ആഹാ ചിന്തിക്കാന്‍ തന്നെ കഴിയുന്നില്ല. എന്നാലും പോയേ പറ്റു… സര്‍വകലാശാല ബസിൽ കയറി മുന്നില്‍ തന്നെ ഇറങ്ങി. ബസ്സിറങ്ങിയത് സര്‍വകലാശാല ഗയിറ്റിന്റെ മറുവശത്ത്‌. വാഹനങ്ങളുടെ ഒച്ചപ്പാടും വിദ്യാർത്ഥികളുടെ കൂട്ടം തെറ്റിയ സൊറ പറച്ചിലും എനിക്ക് അലോസരമായി തോന്നിയില്ല കാരണം എന്റെ മനസ്സ് മുഴുവന്‍ പരിപാടിയെ കുറിച്ചുള്ള ചിന്തയായിരുന്നു.
ഇനി എന്താണ്‌ പരിപാടി എന്ന് പറയാം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ സി. എച്ച് ചെയർ സങ്കടിപ്പിക്കുന്ന എഴുത്ത് വര്‍ക്ക് ഷോപ്പ്. ആ സമയത്ത്‌ വര്‍ക്ക് ഷോപ്പുകളുടെ ഏറും കളിയുമാണ്.
സര്‍വകലാശാല ഗേറ്റും കടന്ന് അകത്തെത്തിയപ്പോൾ ഞാനൊരു മണ്ടത്തരം ചെയതു. ഗൂഗിൾ മാപ്പ് ഓണാക്കി പരിപാടി നടക്കുന്ന ഓഡിറ്റോറിയം സെര്‍ച്ച് ചെയതു. എന്നെ കൊണ്ടെത്തിച്ചത് അവിടുത്തെ കാന്റീനിലായിരുന്നു. ഇപ്പോൾ ഒരു കാര്യം മനസിലായി കപ്പല്‍ അടുക്കാറാകുന്പോൾ കപ്പിത്താനെ ഒഴിവാക്കരുത്.
അങ്ങനെ അവിടെയെങ്കിലും കൃത്യ സമയത്തിന് എത്തി. അവിടുത്തെ അന്തരീക്ഷം എനിക്ക് നല്ലോണം തലയില്‍ പിടിച്ചു. ഏസിയും, കുശ്യനും, മൈക്കും ഒക്കെ ഒരു. ഒഫീഷ്യൽ ഫീൽ സമ്മാനിച്ചു. പ്രതീക്ഷിച്ചത് പോലെ ആള്‍ക്കാര്‍ വളരേ കുറവാണ്‌. നമ്മൾ പത്തോ പതിനഞ്ചോ പേര്‌ മാത്രം. ക്ലാസ് ഹാന്റിൽ ചെയ്യുന്നത്
എം. എം നൗഷാദ് സർ ആണ്. ഞായർ പ്രഭാതത്തിലെ കോളമിസ്റ്റ് എന്ന രീതിയില്‍ മാത്രമേ എനിക്ക് പരിചയമുള്ളു പക്ഷേ ക്ലാസ് കഴിഞ്ഞപ്പോൾ ഒരു വലിയ ഫ്രെയിം വർക്ക് തന്നെ രൂപപ്പെട്ട് വന്നു.
മൂന്ന്‌ ദിവസം ഒരാൾ തന്നെ ക്ലാസ് എടുക്കുന്നത് കേള്‍ക്കുമ്പോള്‍ ബോര്‍ ആണെങ്കിലും അനുഭവിക്കുന്പോൾ മാറിക്കോളും. അത്രയും പക്കാ പെർഫെക്റ്റിൽ കാര്യം അവതരിപ്പിച്ച്, ചലച്ചിത്ര ഉദാഹരണങ്ങള്‍ വെച്ച് ക്ലാസ് മുന്നോട്ട് കൊണ്ട്‌ പോയി ക്ലാസ് ഒക്കെ കഴിഞ്ഞാൽ ഞാൻ വേഗം റൂമിൽ പോയി ഫ്രഷ് ആകും. എറണാകുളത്തെ ഒരു ടീച്ചറും ഞാനും മാത്രമാണ്‌ അവിടെ റൂമെടുത്തത് ബാക്കി എല്ലാവരും വീട്ടില്‍ പോയി വരും. ആ ദിവസങ്ങളിലൊക്കെ. സര്‍വകലാശാല വിദ്യാർത്ഥികളുടെ ചലനം വീക്ഷിക്കാനാണ് സമയം കണ്ടെത്തിയത്. ആകെ ഒരു സങ്കടം അവിടം വരെ പോയിട്ട് അവിടെത്തെ ലൈബ്രറി കണ്ടിട്ടില്ല എന്നാണ്‌.
മൂന്ന് ദിവസത്തെ പരിപാടി കഴിയുന്നതിന് മുന്നേ ഞങ്ങളെല്ലാരും പരസ്പരം അടുത്തിരുന്നു.
ഇനി എഴുതാം, അക്ഷരം തെറ്റാതെ എന്ന് പറയിപ്പിക്കാൻ സാറിനായി. നമ്മുടെ കൂടെ ഉണ്ടായിരുന്ന സി.എച്ച ചെയറിന്റെ എല്ലാവരും കിടിലാണ്. അങ്ങനെ ഞായറാഴ്ച വൈകുന്നേരം ക്ലാസ്സ് കഴിയുന്നതിന് മുമ്പ്‌ ഞാൻ ഇറങ്ങി. 6.40 ന്റെ നേത്രാവതി എക്സ്പ്രസ് കിട്ടിയാലെ എന്റെ സമയം ശരിയാകൂ. എല്ലാ ഗിയറും ധരിച്ച് ശരീരം സേഫ് ആക്കി പക്ഷേ മനസ്സ് മുഴുവന്‍ ആരെങ്കിലും എന്റെ സ്റ്റാറ്റസ് കാണുമോ എന്ന പേടിയായിരുന്നു. ബാഗിലേക്ക് കൈ പോകുമ്പോഴും പാന്റിന്റെ പോക്കറ്റില്‍ നിന്ന് ഫോൺ റിംഗ് ചെയ്യുമ്പോഴും ഞാൻ പേടിച്ചിരുന്നു.
അങ്ങനെ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ട്രെയിൻ ഇല്ല എന്ന് പറയുന്നത്. വേഗം ഇക്കാക്കയെ വിളിക്കുമ്പോള്‍ ഫോൺ സ്വിച്ച് ഓഫ്.
ഇല്ല എന്ന് പറയുന്ന ട്രെയിൻ കണ്‍മുമ്പില്‍ വന്ന് നില്‍ക്കുമ്പോള്‍ ആദ്യം ഒന്ന് മടിച്ചു പിന്നെ ബോധം വന്നപ്പോള്‍ കയറി. വണ്ടി കണ്ണൂര്‍ വരെ ഉള്ളു.. അവിടെ നിന്ന് വീട്ടിലേക്ക് ഞാൻ എങ്ങനെ പോകും. എല്ലാത്തിനും ഇക്കാക്ക ഉണ്ടല്ലോ എന്ന ആശ്വാസം. എല്ലാം കഴിഞ്ഞ് വീട്ടില്‍ എത്തുമ്പോൾ സമയം 10.30…

എപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ

…..

credit: third party image reference

  മറഞ്ഞിരിക്കുന്നതൊന്നും വെളിച്ചത്ത് വരാതിരിക്കല്ല. 

   നിഗൂഢമായിരിക്കുന്നതൊന്നും അറിയപ്പെടാതിരിക്കില്ല. ( ലൂക്ക 12:02)

അച്ഛോ, ഒന്ന് കുംബസരിച്ചാല്‍ കൊള്ളാമായിരുന്നു. ക്രൈസ്തവ ദേവാലയത്ത് സ്ഥിരമായി കേള്‍ക്കാന്‍ ഇടയാവുന്ന വാചകമാണിത്. ഒരു നേരത്തെ ആശ്വാസത്തിന് ദൈവത്തിനെ വായുവില്‍ കുരിശ് വരച്ച് പോകുന്ന ആരാധകരെ നമുക്ക് പരിചയമുണ്ട്. പക്ഷേ, തൂവെള്ള സാരിയില്‍ ശിരസ്സില്‍ പൂക്കിരീടവും അണിഞ്ഞ കന്യാസ്ത്രീയുടെ ജീവിതം അപരിചിതമാണ്. പുരുഷാധിപത്യം അടക്കിവാഴുന്ന മഠങ്ങളിലെ കന്യാസ്ത്രീകള്‍ അടിമകളായി ജീവിക്കുന്ന അനുഭവങ്ങളുടെ കലവറയാണ് സിസ്റ്റര്‍ ലൂസി കളപ്പുര രചിച്ച കര്‍ത്താവിന്റെ നാമത്തില്‍ എന്ന കൃതി. 

തിരുവിതാംകൂരില്‍ നിന്ന് കണ്ണൂരിലേക്ക് കുടിയേറിയ കൊളപ്പുരയ്ക്കല്‍ തറവാട്ടില്‍ നിന്ന് ദൈവത്തിന്റെ മണവാട്ടിയാകാന്‍ കടന്ന് ചെന്ന സിസ്റ്റര്‍ ലൂസിക്ക് ആത്മവിശ്വാസത്തിന്റെയും ധീരമായ പോരാട്ടത്തിന്റെയും തൊലിക്കട്ടി നല്‍കിയത് മാതാപിതാക്കളായിരുന്നു. ചാച്ചന്റെ ജീവിതം കണ്ട് ആത്മധൈര്യം സംഭരിച്ച അവര്‍ സന്ന്യസ്ഥ ജീവിതത്തിലേക്ക് കടന്ന് ചെന്നത് പാവപ്പെട്ട ജനങ്ങളെ സ്‌നേഹത്തോടെ ചേര്‍ത്ത് പിടിക്കാന്‍ വേണ്ടിയാണ്. പക്ഷേ, ഒരു അടിമയായി ജീവിക്കേണ്ടി വന്നത് തീരാത്ത പകയുടെ തീക്കനല്‍ നിറക്കാന്‍ കാരണമായി. സിസ്റ്ററിന്റെ ജീവിതം വായിച്ചപ്പോള്‍ ഇതുവരെ കെട്ടിയുണ്ടാക്കിയ ക്രൈസ്തവ സങ്കല്‍പ്പങ്ങളുടെ കൊട്ടാരം മണ്ണില്‍ തകര്‍ന്നടിയുകയായിരുന്നു. പുരോഹിതന്മാരുടെ ആജ്ഞകള്‍ വെള്ളം തൊടാതെ വിഴുങ്ങുന്ന കന്യാസ്ത്രീകളെയും, വൈദികരുടെ ഇഷ്ടാനുഷ്ടങ്ങള്‍ക്ക് ഓച്ചാനിച്ച് നില്‍ക്കുന്നവരെ സാഹിത്യ ചിന്തയില്‍ വിമര്‍ശിക്കാന്‍ ശ്രമിക്കുകയാണ് കര്‍ത്താവിന്റെ നാമത്തിലൂടെ സിസ്റ്റര്‍. ശാരീരികമായും മാനസികമായും അക്രമത്തിനിരയാകുന്ന കന്യാസ്ത്രീകള്‍ ഭീഷണിയുടെ വാതിലില്‍ ചെന്ന് ബന്ധികളാകുന്നു. 

മഠത്തിലെ നിയമങ്ങള്‍ മനുഷ്യത്വമില്ലാത്തവരുടെമേല്‍ അടിച്ചേല്‍പിക്കുന്നത് പോലെ തന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ടെന്ന് സിസ്റ്റര്‍ ഉദാഹരണ വെളിച്ചത്തില്‍ കഥ പറയുന്നു. കൂടെ സഹവസിക്കുന്ന കന്യാസ്ത്രീകള്‍ പുരോഹിതന്മാരുടെ വാക്കുകള്‍ കേട്ട് ഒറ്റപ്പെടുത്തുമ്പോഴും ധൈര്യം സംഭരിക്കാറാണ് പതിവ്. ഭാവിയെക്കുറിച്ച് വ്യാകുലപ്പെടാനോ കഴിഞ്ഞ കാലത്തെക്കുറിച്ച് ഖേതിക്കാനോ സാധിക്കാത്ത സ്വഭാവ ഗുണമായത് കൊണ്ട് പ്രൊവിന്‍ശ്യലുകളുടെ വാക്കുകള്‍ വായുവിലേക്ക് തള്ളിക്കളയലാണ് അവര്‍ പഠിച്ച ഫിലോസഫി.

അരമനകളുടെ അടുക്കളയിലും സെമിനാരിയിലെ കുശിനപ്പുരയിലും പുകയേറ്റ് കരുവാളിച്ച മുഖവുമായി ക്കഴിയുന്ന സന്ന്യാസ്ത ജീവിതം ആരും കാണാതെ പോകരുത്. നിരന്തരം സസ്‌പെന്‍ഷന്‍ കത്തുകള്‍ ലഭിച്ചപ്പോഴും തൊലിക്കട്ടിയുള്ള ആണിനെപ്പോലെ സഭാധികാരികളോട് പെരുമാറിയ സ്വഭാവ ഗുണമാണ് സിസ്റ്ററുടെ ഫിലോസഫിയിലെ പ്രഥമപാഠം. 

ക്രിസ്തു മത പ്രചാരണത്തിന് ദൈവത്തിന്റെ അനുഗ്രഹത്തോടെ ജനങ്ങളിലേക്ക് പുറപ്പെടുന്ന പ്രൊവിന്‍ശ്യലുകള്‍ ആശയ സമ്പത്തില്‍ മിടുക്കന്മാരാണെന്നാണ് പറഞ്ഞുകേട്ടത്. സ്‌കൂളുകളാണ് ക്രിസ്തീയ പ്രചരണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലം. കുട്ടികളില്‍ മതകീയ ആചാരങ്ങള്‍ അടിച്ചേല്‍പിക്കുന്ന അധ്യപകരുടെ ചെയ്തികള്‍ സങ്കടത്തോടെ പറയുകയാണ് സിസ്റ്റര്‍. മറ്റുള്ളവരോട് നന്മ ചെയ്ത് ജീവിക്കുന്നത് കാണുമ്പോള്‍ അസൂയ കയറുന്ന കന്യസ്ത്രീകളെ എല്ലാ അര്‍ത്ഥത്തിലും വിമര്‍ശിക്കുകയും ചെയ്യുന്നത് ഈ ഗ്രന്ഥത്തെ വിലപിടിപ്പുള്ളതാക്കി. 

credit: third party image reference

ഒരു മതത്തിന്റെ കറുത്ത മുഖംമൂടി ധരിച്ച പുരോഹിതന്മാരുടെ ആണ്‍കോഴ്മ സമുധായത്തെ ധരിപ്പിക്കാന്‍ ധൈര്യം കാണിച്ച സിസ്റ്ററുടെ തൊലിക്കട്ടി ഇടക്കിടെ ചിന്തിക്കാനുള്ള അവസരമുണ്ടാക്കിത്തന്നു. ഓരോ ലൈംഗിക ചൂഷണങ്ങളും വളരെ കൃത്യതയോടെ ആസൂത്രണം ചെയ്തിട്ടായിരുന്നു വൈധികരും പുരോഹിതന്മാരും ആത്മഹത്യകള്‍ നടത്തിയത്. ദൈവവിളി കിട്ടിയവര്‍ തന്നെ ഇത്രയും അധപ്പതിച്ച് പോയതിന്റെ സങ്കടവരികള്‍ ആവര്‍ത്തിക്കുന്നതായി കാണാന്‍ സാധിക്കും. മതം തലക്ക് പിടിച്ച ഭക്തന്മാരുടെ പ്രതിഷേധ സമരം ഡി സി ബുക്‌സിന്റെ പ്രസാധക ഓഫീസിലേക്ക് നടത്തിയത് ബുദ്ധിശ്യൂന്യമായി നോക്കിക്കാണാനേ ജനങ്ങള്‍ നില്‍ക്കുകയുള്ളൂ. 

നിരന്തരം പീഡിപ്പിക്കപ്പെട്ടപ്പോഴും അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടപ്പോഴും ശബ്ദങ്ങളുയര്‍ത്തി അധികാരികളോട് സംസാരിക്കുന്ന ലൂസിസം മറ്റു കന്യാസ്ത്രീകള്‍ക്ക് മാതൃകയാണ്. അഗതിയായ കന്യാസ്ത്രീയുടെ ലൈഗിക ചൂഷണത്തിനെതിരെ അറസ്റ്റിലായ ബിഷപ്പിന് തലതാഴ്‌ത്തേണ്ടി വന്നത് സിസ്റ്ററുടെ നിരന്തരമായുള്ള പോരാട്ട വീര്യമായിരുന്നു. മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്ന സിസ്റ്ററുടെ ഇടപെടലുകള്‍ അനുകൂലികള്‍ക്ക് ആശ്വാസവും പ്രതിയോഗികള്‍ക്ക് നീരസവുമായിരുന്നു. 

ഒരു കന്യാസ്ത്രീയുടെ ഉള്ള് പൊള്ളുന്ന അനുഭവ സമാഹാരമാണ് കര്‍ത്താവിന്റെ നാമത്തില്‍ പ്രതിപാതിച്ചിട്ടുള്ളത്. ബൈബിളിന്റെ വചനങ്ങള്‍ തെളിവുകളായി ഉദ്ധരിച്ച് അദ്ധ്യായ രൂപത്തിലാണ് പുസ്തകത്തിന്റെ ക്രമീകരണം. സന്ന്യസ്ഥ ജീവിതം അവസാനിപ്പിക്കേണ്ട സഹോദരിയെപ്പോലെ തനിക്കും മൂന്നരപ്പതിറ്റാണ്ടിന് ശേഷം സന്ന്യസ്ഥ അവസാനിപ്പിക്കേണ്ടി വന്നു. സത്ത്യങ്ങള്‍ തുറന്ന് പറഞ്ഞതിന് വേണ്ടി സഭയില്‍ നിന്ന് പുറത്താക്കപ്പെട്ടപ്പോള്‍ കുടുംബത്തിന്റെയും സ്‌നേഹിതരുടെയും ഇടപെടല്‍ ഹൃദ്യമായിരുന്നു. അവര്‍ പറഞ്ഞുവെച്ചതില്‍ ഏറ്റവും അര്‍ത്ഥവത്തായ വചനങ്ങള്‍; 

ചില മഠങ്ങളില്‍ ഇളം തലമുറയിലെ കന്യാസ്ത്രീകളെ പുരോഹിതരുടെ അടുക്കലേക്ക് തള്ളിവിടുന്ന സമ്പ്രദായം ഉള്ളതായി എനിക്കറിയാം. ഈ സഹോദരിമാര്‍ക്ക് പള്ളിമേടയില്‍ നിന്ന് അനുഭവിക്കേണ്ടിവരുന്നത് അസാധാരണ വൈകൃതമാണ്. നഗ്‌നയാക്കി മണിക്കൂറുകളോളം ഇവരെ വൈദികര്‍ മുന്നില്‍ നിര്‍ത്തി ആസ്വദിക്കും. മടുത്തു എന്നു പറഞ്ഞാല്‍ പോലും ചെവിക്കൊള്ളാത്ത കാമഭ്രാന്തന്മാരാണ് ചില വൈദികര്‍. മഠങ്ങളിലെത്തുന്ന കൊച്ചു സഹോദരിമാരെ മുതിര്‍ന്ന കന്യാസ്ത്രീകള്‍ സ്വര്‍ഗഭോഗത്തിന് ഉപയോഗിക്കുന്ന വിവരവും പലരില്‍ നിന്നായി ഞാന്‍ അറിഞ്ഞിട്ടുണ്ട്.’

കാലഹൃത്തിന്റെ കപടതയില്‍ വലവീശപ്പെട്ട കന്യാസ്ത്രീകള്‍ ഇനിയും കണ്ണുനീര്‍ വറ്റിക്കരുത്. അതിനുള്ള തുറന്ന പോരാട്ടത്തെയാണ് ലൂസിസം എന്ന് പേരിടാന്‍ ആഗ്രഹിക്കുന്നത്. പാറക്കെട്ടില്‍ വന്നുവീഴുന്ന ജലാശയങ്ങള്‍ കൂടൂതല്‍ ശക്തിയോടെ പ്രവാഹം തുടരുന്നത് പോലെ ദൈവത്തിന്റെ മണവാട്ടികളും പറയാനുള്ളത് അധികാരികളോട് തുറന്ന് പറയണമെന്നാണ് കര്‍ത്താവിന്റെ നാമത്തിലൂടെ സിസ്റ്റര്‍ വരച്ചുകാട്ടുന്നത്.

Create your website at WordPress.com
Get started